text
stringlengths 17
2.95k
|
---|
അശോകൻ, താഹ എന്നിവരുടെ സംവിധാനത്തിൽ മുകേഷ്, തിലകൻ, ജഗതി ശ്രീകുമാർ, സിദ്ദിഖ്, വിനയ പ്രസാദ്, സുചിത്ര എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1991-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മൂക്കില്ലാ രാജ്യത്ത്.
|
രോഹിണി ആർട്ട്സിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് രോഹിണി ആർട്ട്സ് ആണ്.
|
കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ബി. ജയചന്ദ്രൻ ആണ്.
|
കേശവൻ, ബെന്നി, കൃഷ്ണൻ കുട്ടി ഇവർ മൂന്നു പേരും ഒരു മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളാണ്.
|
അമിതാബ് ബച്ചൻ കൊച്ചിയിൽ വന്നിരിക്കുന്നു എന്ന് പത്രത്തിൽ നിന്നുമറിയുന്ന അവർ ബച്ചനെ കാണാൻ പോകാൻ ഡോക്ടറോട് അനുവാദം ചോദിക്കുന്നുവെങ്കിലും ഡോക്ടർ സമ്മതിക്കുന്നില്ല.
|
ആ സമയത്താണു വേണു അവിടെ ചികിത്സക്കായി എത്തുന്നത്.
|
ഒരവസരം ലഭിക്കുന്ന അവർ നാല് പേരും ആശുപത്രിയിൽ നിന്നും ചാടുന്നു.
|
കൊച്ചിയിലെത്തുന്ന അവർ അമിതാബ് ബച്ചൻ ഒരു മാസം മുന്നേയാണ് അവിടെ വന്നിരുന്നത് എന്ന കാര്യം മനസ്സിലാക്കുന്നു.
|
നിരാശരായ അവർ തിരിച്ച് പോകാതെ, നഗരത്തിൽ തന്നെ ജോലിക്കായി ശ്രമിക്കുന്നു.
|
അതിനിടയിൽ ബെന്നി തന്റെ പഴയ സഹപാഠിയായ ലീനയെ വീണ്ടും കാണുന്നു.
|
അവർ തമ്മിൽ ഇഷ്ടത്തിലാകുന്നു, പക്ഷേ ലീനയുടെ അച്ഛനു ആ ബന്ധം ഇഷ്ടമാകുന്നില്ല.
|
അതിനിടയിൽ വാസു, അബ്ദുള്ള എന്നീ രണ്ടു തട്ടിപ്പുകാർ അവരെ സീരിയലിൽ അഭിനയിപ്പിക്കാം എന്ന് പറഞ്ഞ് അവരെ സമീപിക്കുന്നു.
|
അവർ താമസിക്കുന്ന വീടിന്റെ അടുത്തള്ള ബാങ്ക് കൊള്ളയടിക്കുക എന്നതായിരുന്നു അവരുടെ പദ്ധതി.
|
പരിശീലനത്തിന്റെ പേരിൽ അവരെ വീട്ടിൽ നിന്ന് മാറ്റി നിർത്തി, ബാങ്കിലേക്ക് അവർ ഒരു തുരങ്കം ഉണ്ടാക്കുന്നു.
|
കൈതപ്രം ദാമോദരൻ നമ്പൂതിരി, പൂവച്ചൽ ഖാദർ, കൂത്താട്ടുകുളം ശശി എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഔസേപ്പച്ചൻ ആണ്.
|
ഗാനങ്ങൾ രഞ്ജിനി വിപണനം ചെയ്തിരിക്കുന്നു.
|
കിഴക്കൻ പത്രോസ് (മലയാളചലച്ചിത്രം)
|
കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ (മലയാളചലച്ചിത്രം)
|
കാസർകോട് കാദർഭായ് (മലയാളചലച്ചിത്രം)
|
കാറ്റത്തെ കിളിക്കൂട് (മലയാളചലച്ചിത്രം)
|
ഒളിമ്പ്യൻ അന്തോണി ആദം (മലയാളചലച്ചിത്രം)
|
ഉല്ലാസപ്പൂങ്കാറ്റ് (മലയാളചലച്ചിത്രം)
|
അറിയാത്ത വീഥികൾ (മലയാളചലച്ചിത്രം)
|
അപൂർവ്വം ചിലർ (മലയാളചലച്ചിത്രം)
|
സൂത്രധാരൻ (മലയാളചലച്ചിത്രം)
|
റെഡ് ചില്ലീസ് (മലയാളചലച്ചിത്രം)
|
എയ്ഞ്ചൽ ജോൺ (മലയാളചലച്ചിത്രം)
|
ഒരു നാൾ വരും (മലയാളചലച്ചിത്രം)
|
പോക്കിരിരാജ (മലയാളചലച്ചിത്രം)
|
കനൽക്കണ്ണാടി (മലയാളചലച്ചിത്രം)
|
യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ്
|
ക്രൂശിൽ മരിച്ച് കല്ലറയിൽ അടക്കപ്പെട്ട യേശുക്രിസ്തുവിന്റെ ശരീരം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതായി ക്രൈസ്തവർ വിശ്വസിക്കുന്നു.
|
ബൈബിൾ പുതിയനിയമത്തിൽ ഉയിർത്തെഴുന്നേൽപ്പിനെപ്പറ്റി വ്യക്തമായി സൂചിപ്പിക്കുന്നു.
|
ഉയിർത്തെഴുന്നേൽപ്പ്, പുനരുത്ഥാനം എന്നീ പദങ്ങളാണ് ഇക്കാര്യത്തെ സൂചിപ്പിക്കുവാൻ ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നത്.
|
ക്രൈസ്തവ വിശ്വാസത്തിന്റെയും ദൈവശാസ്ത്രത്തിന്റെയും അസ്ഥിവാരമാണ് യേശുക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പ്.
|
ഉയിർത്തെഴുന്നേൽപ്പും അതിനു നാൽപത് ദിവസങ്ങൾക്കുശേഷം നടന്ന സ്വർഗ്ഗാരോഹണവും രണ്ട് വ്യത്യസ്ത സംഭവങ്ങൾ ആണ്.
|
ബൈബിൾ പുതിയനിയമ വിവരണം.
|
ഉയിർത്തെഴുന്നേറ്റ യേശു പ്രത്യക്ഷനായ വ്യക്തികൾ/അവസരങ്ങൾ.
|
അവൻ കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവർക്കു പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞുകൊണ്ടു താൻ ജീവിച്ചിരിക്കുന്നു എന്നു അനേകം ദൃഷ്ടാന്തങ്ങളാൽ അവർക്കു കാണിച്ചു കൊടുത്തു.
|
ബൈബിൾ പഴയനിയമ പ്രവചനങ്ങൾ.
|
യേശുക്രിസ്തുവിന്റെ ജനനവും ശുശ്രൂഷകളും മുൻകൂട്ടി പ്രവചിച്ചിരുന്നതുപോലെ തന്റെ കഷ്ടാനുഭവങ്ങളെയും ക്രൂശുമരണത്തെയും ഉയിർത്തെഴുന്നേല്പിനെയും പഴയനിയമ പ്രവാചകൻമാർ ദീർഘദർശനം നടത്തിയിരുന്നെന്ന് ക്രിസ്ത്യാനികൾ വിശ്വസിക്കുന്നു.
|
ചരിത്രപരമായ തെളിവുകൾ.
|
ആദ്യനൂറ്റാണ്ടുകളിൽ തന്നെ അക്രൈസ്തവരായ ചരിത്രകാരൻമാരാൽ രേഖപ്പെടുത്തപ്പെട്ട ഗ്രന്ഥങ്ങളിലും യേശുക്രിസ്തുവിന്റെ ഉയിർത്തെഴുന്നേല്പിനെ പരാമർശിക്കുന്ന എഴുത്തുകൾ ഉണ്ട്.
|
യെഹൂദ ചരിത്രകാരൻമാരിൽ ഏറ്റവും പ്രധാനി ഫ്ലാവിയോസ് ജൊസീഫസ് ആയിരുന്നു.
|
തന്റെ "Antiquities" എന്ന യെഹൂദ ചരിത്രത്തിൽ യാക്കോബിനേപ്പറ്റി പരാമർശിക്കുമ്പോൾ, യാക്കോബ് "ക്രിസ്തു എന്ന് വിളിക്കപ്പെട്ടിരുന്ന യേശുവിന്റ് സഹോദരൻ" എന്നാണ് എഴുതിയിരിക്കുന്നത്.
|
ആ പുസ്തകത്തിലെ 18 ന്റെ മൂന്നാം വാക്യം വിവാദകരമാണ്.
|
"ഇക്കാലത്ത്, മനുഷ്യൻ എന്നവനെ വിശേഷിപ്പിക്കുന്നത് ന്യായമെങ്കിൽ, യേശു എന്ന ബുദ്ധിമാനായ ഒരു മനുഷ്യൻ ജീവിച്ചിരുന്നു. അവൻ അത്ഭുതങ്ങൾ ചെയ്തിരുന്നു... താൻ ക്രിസ്തുവായിരുന്നു... പ്രവാചകൻമാർ പറഞ്ഞിരുന്നതുപോലെ അവൻ മരണശേഷം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ് പലർക്കും പ്രത്യക്ഷപ്പെട്ടു; അവനെപ്പറ്റി മറ്റു പതിനായിരം അത്ഭുതങ്ങൾ വേറേയും പറയാനുണ്ട്".
|
കൂടാതെ ആദ്യനൂറ്റാണ്ടിലെ സഭാപിതാക്കൻമാരുടെ എഴുത്തുകളിലും ഉയിർത്തെഴുന്നേല്പിനെ പരാമർശിക്കുന്നു.
|
ദൈവശാസ്ത്ര പ്രാധാന്യം.
|
പഴയനിയമപ്രകാരം പാപപരിഹാരത്തിന് മൃഗയാഗമായിരുന്നു ദൈവം വ്യവസ്ഥ ചെയ്തിരുന്നത്, ഓരോ പ്രാവശ്യം പാപം ചെയ്യുമ്പോഴും യാഗം അർപ്പിക്കേണ്ടതായുണ്ടായിരുന്നു.
|
എന്നാൽ യേശുക്രിസ്തുവിലൂടെ സ്ഥാപിതമായ പുതിയനിയമം (ഉടമ്പടി) പ്രകാരം പാപരഹിതനായ യേശു മാനവരാശിക്കുവേണ്ടി നിത്യമായ യാഗമായി അർപ്പിക്കപ്പെട്ടു.
|
അത് നിത്യയാഗമായിരിക്കുവാൻ കാരണം, മരണത്തെ ജയിച്ച യേശുക്രിസ്തു മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു എന്നതാണ്.
|
ക്രൈസ്തവ വീക്ഷണ പ്രകാരം, പാപക്ഷമ പ്രാപിക്കുന്നതിന്റെ അടിസ്ഥാനം എന്നുള്ളതും ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തുവിൽ വിശ്വസിക്കുക എന്നതാണ്.
|
"യേശുവിനെ കർത്താവ് എന്ന് വായ്കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേപ്പിച്ചു എന്ന് ഹൃദയം കൊണ്ട് വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷിക്കപ്പെടും (പാപമോചനം നേടി രക്ഷപ്രാപിക്കും)" റോമർ 10:9 യേശുക്രിസ്തു മരണത്തെ ജയിച്ച് ഉയിർത്തെഴുന്നേറ്റതുപോലെ തന്നിൽ വിശ്വസിക്കുന്നവരും ഉയിർത്തെഴുന്നേറ്റ് നിത്യജീവൻ പ്രാപിക്കും എന്നതും ദൈവശാസ്ത്രത്തിന്റെ അടിസ്ഥാന ഉപദേശമാണ്.
|
യേശുക്രിസ്തു ഉയിർത്തഴുന്നേറ്റിട്ടില്ലെങ്കിൽ തന്റെ പ്രസംഗം വ്യർത്ഥമത്രേ എന്ന് പൌലോസ് അപ്പോസ്തലൻ വാദിക്കുന്നു.
|
യേശുക്രിസ്തു ഒരു യഹൂദനായിരുന്നു, എന്നാൽ ഒന്നാം നൂറ്റാണ്ടിൽ തന്നെ യഹൂദവിശ്വാസവും ക്രിസ്തീയ വിശ്വാസവും തമ്മിൽ വേർപിരിഞ്ഞു.
|
ഒരു യഹൂദ വീക്ഷണപ്രകാരം യേശുവിന്റെ ശരീരം അടക്കപ്പെട്ട രാത്രിയിൽ തന്നെ കല്ലറയിൽ നിന്നും മാറ്റപ്പെട്ടു എന്നാണ്.
|
ചില ക്രൈസ്തവ തർക്കശാസ്ത്രജ്ഞർ ഈ അഭിപ്രായം യേശുവിനെ ക്രൂശിച്ച കല്ലറ ശൂന്യമായിരുന്നു എന്നതിന്റെ പരോക്ഷമായ സമ്മതമാണെന്ന് വാദിക്കുന്നു.
|
യേശുക്രിസ്തുവിന്റെ ക്രൂശീകരണത്തിനും ഏകശേഷം 700 വർഷങ്ങൾക്കുശേഷം രേഖപ്പെടുത്തപ്പെട്ട ഖുർആനിലെ പരാമർശപ്രകാരം യേശുക്രിസ്തു ക്രൂശിൽ മരിച്ചിട്ടില്ലെന്നും, യേശു മരിച്ചതായി അവിടെയുണ്ടായിരുന്നവർക്ക് തോന്നിയതാണെന്നും അല്ലാഹു യേശുവിനെ വിടുവിച്ചു എന്നുമുള്ള ആശയമാണ് ലഭിക്കുന്നത്.
|
മോശെയെ ചെങ്കടലിൽ നിന്നും വിടുവിച്ചതു പോലെ.
|
യേശുവിന് പകരം തന്റെ ശിക്ഷ്യൻമാരിൽ ഒരാളാണ് ക്രൂശിൽ കൊല്ലപ്പെട്ടത് എന്ന് ചില പണ്ഡിതൻമാർ ബൈബിളിന്റെ അടിസ്ഥാനത്തിൽ തന്നെ വാദിക്കുന്നുണ്ട്.
|
; ബർണബാസിന്റെ സുവിശേഷ പ്രകാരം അത് യേശുവിനെ ഒറ്റിക്കൊടുത്ത ഇസ്ക്കരിയാത്ത് യൂദയാണെന്നും അവർ വാദിക്കുന്നു.
|
എന്നാൽ മറ്റൊരു വീക്ഷണം അനുസരിച്ച് യേശുക്രിസ്തു ക്രൂശിൽവെച്ച് മരിച്ചിരുന്നില്ലെന്നും കല്ലറയിൽ നിന്നും താൻ രക്ഷപ്പെട്ടെന്നും അഭിപ്രായപ്പെടുന്നവരും ഉണ്ട്.
|
കൂടാതെ, യേശുക്രിസ്തു പിന്നീട് ഇന്ത്യയിൽ എത്തിയെന്നും, കാശ്മീരിൽ വെച്ച് മരണമടഞ്ഞെന്നും മറ്റൊരു ന്യൂനപക്ഷ വിഭാഗമായ അഹമ്മദീയർ വിശ്വസിക്കുന്നു.
|
പുറത്തേക്കുള്ള കണ്ണികൾ.
|
യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്നു പറയുന്നത് സത്യമാണോ?
|
(മുഖ്യധാരാ ക്രൈസ്തവ വീക്ഷണം)
|
പണ്ട് ഉജ്ജയിനി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഉജ്ജയിൻ ( , pronunciation: ], old name Avantika) ഇന്ത്യൻ സംസ്ഥാനമായ മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിലെ ഒരു നഗരമാണ്.
|
ജനസംഖ്യാടിസ്ഥാനത്തിൽ മധ്യപ്രദേശിലെ അഞ്ചാമത്തെ വലിയ നഗരമായ ഇത്, ഉജ്ജയിൻ ജില്ലയുടെയും ഉജ്ജയിൻ ഡിവിഷന്റെയും ഭരണ കേന്ദ്രമാണ്.
|
അവന്തി രാജ്യത്തിന്റെ തലസ്ഥാനം എന്ന് മഹാഭാരതത്തിലും ഈ നഗരം പരാമർശിക്കപ്പെട്ടിട്ടുണ്ട്.
|
ഹിന്ദുക്കളുടെ സപ്തപുരി എന്നറിയപ്പെടുന്ന ഏഴ് പുണ്യനഗരങ്ങളിലൊന്നാണ് ഇത്.
|
മഹാകാലേശ്വർ ജ്യോതിർലിംഗം നഗരമധ്യത്തിലാണ് ഇവിടെ സ്ഥിതി ചെയ്യുന്നു.
|
ശ്രീകൃഷ്ണൻ, ബലരാമൻ, സുദാമാവ്(കുചേലൻ) എന്നിവർ ഗുരുകുലവിദ്യാഭ്യാസം നടത്തിയ സാന്ദീപനി മഹർഷിയുടെ ആശ്രമം ഈ നഗരത്തിനടുത്തായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.
|
ഭാരതീയ ഭൂമിശാസ്ത്രപ്രകാരമുള്ള 0° രേഖാംശം ഈ നഗരത്തിലൂടെയാണ്.
|
പുരാതന മഹാജനപദങ്ങളുടെ കാലം മുതൽ ഇന്ത്യയിലെ ബ്രിട്ടീഷ് കോളനിവൽക്കരണം വരെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പ്രമുഖമായ വ്യാപാര-രാഷ്ട്രീയ കേന്ദ്രങ്ങളിലൊന്നാണ് ഈ നഗരം.
|
ഷിപ്ര നദിയുടെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പുരാതന നഗരമായ ഇത്, അതിന്റെ ചരിത്രത്തിലുടനീളം മദ്ധ്യേന്ത്യയിലെ മാൾവ പീഠഭൂമിയിലെ സുപ്രധാന നഗരമായിരുന്നു.
|
ബിസി 600-ഓടെ മദ്ധ്യേന്ത്യയുടെ പ്രധാന രാഷ്ട്രീയ കേന്ദ്രമായി ഇത് ഉയർന്നുവന്നു.
|
പതിനാറ് മഹാജനപദങ്ങളിൽ ഒന്നായ പുരാതന അവന്തി രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു അക്കാലത്ത് ഇത്.
|
പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ, ബ്രിട്ടീഷ് ഭരണാധികാരികൾ ഇൻഡോറിനെ നഗരത്തിന് ഒരു ബദലായി വികസിപ്പിക്കാൻ തീരുമാനിക്കുന്നത് വരെയുള്ള കാലത്ത് ഇത് മദ്ധ്യേന്ത്യയുടെ ഒരു പ്രധാന രാഷ്ട്രീയ, വാണിജ്യ, സാംസ്കാരിക കേന്ദ്രമായി തുടർന്നു.
|
ശൈവർ, വൈഷ്ണവർ, ശാക്തർ എന്നിവരുടെ പ്രധാന തീർത്ഥാടന കേന്ദ്രമായി ഉജ്ജയിനി ഇപ്പോഴും തുടരുന്നു.
|
പുരാണേതിഹാസമനുസരിച്ച്, പാലാഴിമഥനത്തിലൂടെ ലഭിച്ച അമൃത് ഗരുഢൻ ഒരു കുംഭത്തിൽ വഹിച്ചു കൊണ്ടു പോകവേ ഹരിദ്വാർ, നാസിക്, പ്രയാഗ് എന്നിവയ്ക്കൊപ്പം കുംഭത്തിൽനിന്ന് തുള്ളികൾ നിപതിച്ച നാല് സ്ഥലങ്ങളിൽ ഒന്നായിരുന്നു ഉജ്ജൈനിയും.
|
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻനിര സ്മാർട്ട് സിറ്റി മിഷനു കീഴിൽ സ്മാർട്ട് സിറ്റിയായി വികസിപ്പിക്കുന്ന നൂറ് ഇന്ത്യൻ നഗരങ്ങളിൽ ഒന്നായി ഉജ്ജയിനും തിരഞ്ഞെടുക്കപ്പെട്ടു.
|
ചരിത്രാതീത കാലഘട്ടം.
|
കയാതയിൽ (ഉജ്ജയിനിൽ നിന്ന് ഏകദേശം 26 കിലോമീറ്റർ അകലെയുള്ള ഒരു സ്ഥലം) നടത്തിയ ഉദ്ഖനനത്തിൽ ബിസി 2000 കാലഘട്ടത്തിലെ നവീനശിലായുഗ കാർഷിക വാസസ്ഥലങ്ങൾ കണ്ടെത്തിയിരുന്നു.
|
നാഗ്ദ ഉൾപ്പെടെ ഉജ്ജൈനിക്ക് ചുറ്റുമുള്ള മറ്റ് പ്രദേശങ്ങളിലും നവീനശിലായുഗത്തിൻ അവശിഷ്ടങ്ങളടങ്ങിയ സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്, എന്നിരുന്നാലും ഉജ്ജയിനിയിലെ ഖനനത്തിൽ നവീനശിലായുഗ വാസസ്ഥലങ്ങളൊന്നുംതന്നെ കണ്ടെത്തിയിട്ടില്ല.
|
പുരാവസ്തു ഗവേഷകനായ എച്ച്.ഡി. സങ്കലിയയുടെ സിദ്ധാന്തപ്രകാരം, ഉജ്ജയിനിലെ നവീനശിലായുഗ വാസസ്ഥലങ്ങൾ ഇരുമ്പുയുഗ കുടിയേറ്റക്കാർ നശിപ്പിച്ചതാകാം.
|
ഹെർമൻ കുൽക്കെയും ഡയറ്റ്മർ റോഥെർമുണ്ടും പറയുന്നതനുസരിച്ച്, ഉജ്ജൈനിയുടെ തലസ്ഥാനമായിരുന്ന അവന്തി, "മധ്യേന്ത്യയിലെ ആദ്യകാല കാവൽപ്പുരകിലൊന്നായിരുന്നു", കൂടാതെ ബിസി 700-നടുത്ത് ഇത് ആദ്യകാല നഗരവൽക്കരണത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു.
|
ഏകദേശം 600 BCE യിൽ ഉജ്ജയിൻ മാൾവ പീഠഭൂമിയിലെ രാഷ്ട്രീയ, വാണിജ്യ, സാംസ്കാരിക കേന്ദ്രമായി ഉയർന്നു.
|
പുരാതനകാലത്തെ കോട്ടകെട്ടിയുറപ്പിച്ചിരുന്ന നഗരമായിരുന്ന ഉജ്ജൈനി സ്ഥിതി ചെയ്തിരുന്നത് ഇന്നത്തെ ഉജ്ജൈനി നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ, ക്ഷിപ്ര നദിയുടെ തീരത്ത്, ഗർ കാലിക കുന്നിന് ചുറ്റുപാടുമായിരുന്നു.
|
ഈ നഗരം 0.875 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ക്രമരഹിതമായ പഞ്ചഭുജ പ്രദേശം ഉൾക്കൊള്ളുന്നതായിരുന്നു.
|
ഇതിന് ചുറ്റുമായി 12 മീറ്റർ ഉയരമുള്ള ചെളികൊണ്ടുള്ള കൊത്തളമുണ്ടായിരുന്നു.
|
പുരാവസ്തു ഗവേഷണങ്ങൾ നഗരത്തിന് ചുറ്റുമായി 45 മീറ്റർ വീതിയും 6.6 മീറ്റർ ആഴവുമുള്ള ഒരു കിടങ്ങിന്റെ സാന്നിധ്യവും സൂചിപ്പിക്കുന്നു.
|
എഫ്.ആർ. ആൽചിനും ജോർജ്ജ് എർഡോസിയും പറയുന്നതനുസരിച്ച്, ഈ നഗര പ്രതിരോധങ്ങൾ ബിസിഇ 6-4 നൂറ്റാണ്ടുകൾക്കിടയിലാണ് നിർമ്മിക്കപ്പെട്ടത്.
|
കല്ലും ചുട്ടെടുത്ത ഇഷ്ടികയും, ഇരുമ്പ് കൊണ്ട് നിർമ്മിച്ച ഉപകരണങ്ങളും ആയുധങ്ങളും, കറുപ്പും ചുവപ്പും നിറങ്ങളിൽ തേച്ചുമിനുക്കിയ പാത്രങ്ങൾ എന്നിവ ഈ കാലഘട്ടത്തിന്റെ സവിശേഷതകളായിരുന്നു.
|
പുരാണ ഗ്രന്ഥങ്ങൾ പ്രകാരം, ഐതിഹാസിക ഹൈഹയ രാജവംശത്തിന്റെ ഒരു ശാഖ ഉജ്ജയിൻ ഭരിച്ചിരുന്നു.
|
ബുദ്ധകാലഘട്ടത്തിലെ രേഖകളിലും ഈ നഗരം അവന്തി രാജ്യത്തിന്റെ തലസ്ഥാനം എന്ന നിലയിൽ പരാമർശിക്കപ്പെട്ടിരുന്നു.
|
ക്രിസ്തുവിനു് മുമ്പ് നാലാം നൂറ്റാണ്ട് മുതൽക്കുതന്നെ പ്രഥമ രേഘാംശമായും അറിയപ്പെട്ടിരുന്നു.
|
മൗര്യസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നപ്പോൾ, പിൽക്കാലത്ത് ചക്രവർത്തിയായ അശോകരാജകുമാരൻ ഈ പ്രവിശ്യയിലെ കലാപം അടിച്ചമർത്തുന്നതിനായി നിയോഗിക്കപ്പെടുകയും, ഉജ്ജയിനിയിൽ താമസിക്കുകയും ചെയ്തിട്ടുണ്ട്.
|
മൗര്യകാലഘട്ടത്തിനു ശേഷം ശുംഗരും ശതവാഹനരും തുടർച്ചയായി ഭരിച്ചു.
|
പിന്നീട് രണ്ടാം നൂറ്റാണ്ട് മുതൽ നാലാം നൂറ്റാണ്ട് വരെ റോർ എന്ന നാടോടി ഗോത്രങ്ങൾ ഈ നഗരം ഭരിച്ചു.
|
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.