text
stringlengths
5
136k
എന്‍സിപി ദേശീയ കലാ സംസ്‌കൃതി പുരസ്‌ക്കാരം റിപ്പോര്‍ട്ടര്‍ ടിവി എന്റര്‍ടെയ്ന്‍മെന്റ് ന്യൂസ് എഡിറ്റര്‍ വി എസ് ഹൈദര്‍ അലിക്ക്. ദൃശ്യ മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌ക്കാരത്തിനാണ് വി എസ് ഹൈദര്‍ അലി അര്‍ഹനായത്. നവംബര്‍ ന് ആലുവ വൈ എം സി എ ക്യാമ്പ് സൈറ്റില്‍, സംസ്ഥാന ക്യാമ്പിനോട് അനുബന്ധിച്ച് നടക്കുന്ന ചടങ്ങിലാണ് അദ്ദേഹത്തിന് പുരസ്‌ക്കാരം ലഭിക്കുക.
ഐ.വൈ.സി.സി ബഹ്റൈൻ സ്പോർട്സ് വിങിന്റെ ആഭിമുഖ്യത്തിൽ സ്മാഷ് എന്ന പേരിൽ ഷട്ടിൽ ഓപ്പൺ ബാറ്റ്മിന്റൻ ടൂർണ്ണമെന്റ് ഡബിൾസ് ഇനത്തിൽ മുഹറഖ് ക്ലബ്ബിൽ വച്ച് നടത്തപ്പെട്ടു.ബഹ്റൈനിലെ പ്രമുഖ ടീമുകൾ ഈ മത്സരത്തിൽ പങ്കെടുത്തു. മത്സരത്തിൽ സുജിത് പത്തായത്തിങ്കൽ, ...
കാസര്‍കോട്ട് നിന്നും പെര്‍ളത്ത് നിന്നും രോഗികള്‍ ഡോ. മുഹമ്മദ് കുഞ്ഞിയെത്തേടി ബദിയടുക്കയിലെത്തുന്നു. പ്രധാനകാരണം മുഹമ്മദ് കുഞ്ഞി ഡോക്ടറുടെ കൈപുണ്യവും നന്മ നിറഞ്ഞ മനസ്സുമാണ്. തന്റെ ക്ലിനിക്കിലെത്തുന്ന രോഗികള്‍ക്ക് മരുന്നുകള്‍ മാത്രമല്ല അതിരുകളില്ലാത്ത സ്‌നേഹവും സാന്ത്വനവും രോഗികള്‍ അദ്ദേഹത്തില്‍ നിന്ന് അനുഭവിച്ചറിയുന്നു. രോഗികളുടെ കൈകളിലെ നാഡീമിടിപ്പ് മാത്രമല്ല ഡോക്ടര്‍ നിരീക്ഷിക്കുന്നത്. അവരുടെ ജീവിതത്തിന്റെ നാഡീമിടിപ്പ് അറിയാനുള്ള നിരീക്ഷണ പാടവം അദ്ദേഹത്തിനുണ്ടായിരുന്നു. മരുന്ന് വാങ്ങിക്കാന്‍ നിവൃത്തിയില്ലാത്ത പാവപ്പെട്ട രോഗികള്‍ക്ക് കഴിവിനനുസരിച്ച് മരുന്ന് വാങ്ങാനുള്ള പണം സ്വന്തം പോക്കറ്റില്‍ നിന്നെടുത്ത് കൊടുക്കുക പതിവായിരുന്നു. അവരില്‍ നിന്ന് ചികിത്സ പണം പോലും വാങ്ങിക്കാറില്ല. ആ സന്മനസ്സാണ് മുഹമ്മദ് കുഞ്ഞി ഡോക്ടറുടെ മുഖമുദ്ര. മറ്റെല്ലാ ഡോക്ടര്‍മാരില്‍ നിന്നും ഡോ. മുഹമ്മദ് കുഞ്ഞിയെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ കൈപുണ്യം ഒന്ന് മാത്രമാണ്. മുഹമ്മദ് കുഞ്ഞി ഡോക്ടറുടെ കൈ പൊല്‍സിന്റെ കഥ ഏറെയാണ്.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരായ പരാതി വിദേശകാര്യ ചീഫ് വിജിലൻസ് ഓഫീസർ അന്വേഷിക്കും. കേന്ദ്ര വിജിലൻസ് കമ്മീഷന്റേതാണ് നിർദേശം. അബുദാബിയിൽ നടന്ന കോൺഫറൻസിൽ പിആർ ഏജൻസിയുടെ ഭാഗമായ യുവതിയെ പങ്കെടുപ്പിച്ചതിനെതിരെയാണ് പരാതി. ലോക് താന്ത്രിക് യുവ ജനതാദൾ ദേശീയ പ്രസിഡന്റ് സലീം മടവൂരിന്റെ പരാതിയിലാണ് നടപടി.
തീര്‍ത്ഥയുടെ വാക്കുകള്‍
കേരളത്തിൽ ഉച്ചയ്ക്ക് ശേഷം ശക്തമായ മഴ: ജില്ലകളില്‍ യെല്ലോ അലർട്ട്
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമയായ ഷാരൂഖ് മല്‍സരം കാണാനെത്തുന്നത്, ഭാഗ്യവസ്‌ത്രം അണിഞ്ഞും, മക്കളോടൊപ്പവുമാണ്. മകനേക്കാള്‍ മകള്‍ സുഹാനയാണ് ഭാഗ്യം കൊണ്ടുവരുന്നതെന്നും കിങ്ഖാന്‍ വിശ്വസിക്കുന്നു. സുഹാന കളി കാണാന്‍ വന്നപ്പോഴൊക്കെ നൈറ്റ് റൈഡേഴ്‌സ് ജയിച്ചിട്ടുണ്ടെന്ന് ഷാരൂഖ് പലതവണ പറഞ്ഞിട്ടുണ്ട്.
ചാപല്യം (താറാവുകളെ ഒരു ജാക്കറ്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്നു);
തനിക്കെതിരെ വംശീയ വിരോധം​ കുറ്റം ചുമത്തപ്പെട്ടിരിക്കുന്നു. പ്രഭാഷണങ്ങളിലെ ചില വരികൾ മാത്രമെടുത്ത്​ അത് കൃത്രിമത്വത്തോടെയാണ്​ പ്രചരിപ്പിച്ചത്​. പ്രഭാഷണങ്ങളിൽ പ്രത്യേക സാഹചര്യങ്ങളിൽ ഉപയോഗിച്ച വരികൾ അനുചിതമായ ഇടത്ത്​ ​ചേർത്താണ്​ വംശീയ വിരോധം കെട്ടിച്ചമച്ചത്​. ഇത്​ അമുസ്​ലിംകൾക്ക്​ തന്നോട്​ വെറുപ്പുണ്ടാക്കുമെന്നത്​ വേദനിപ്പിക്കുന്നു. ഒരിക്കലെങ്കിലും ത​​​െൻറ പ്രഭാഷണം കേട്ട വ്യക്തിക്ക്​ തന്നെ വെറുക്കാൻ കഴിയില്ല. അവർ ആ പ്രസ്​താവന അസ്ഥാനത്ത്​ ഉപയോഗിച്ചതാണെന്ന്​ മനസിലാക്കുമെന്നും സാക്കിർ നായിക്​ പറയുന്നു.
കൊച്ചി: ഫാദർ പോൾ തേലക്കാട്ടിനെതിരെ വ്യാജരേഖ ചമച്ചുവെന്ന ആരോപണം ഉന്നയിച്ച ഫാദർ ആന്റണി പൂതവേലിക്കു കാരണം കാണിക്കൽ നോട്ടീസ് നൽകും. കൊച്ചിയിൽ ചേർന്ന എറണാകുളം – അങ്കമാലി അതിരൂപതയുടെ വൈദിക സമിതിയോഗത്തിലാണ് തീരുമാനം. അതിരൂപതാ അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ജേക്കബ് മനത്തോടത്ത് മുഖേനയായിരിക്കും നോട്ടീസ് നൽകുക.
വിശ്വാസം കൈമുതല്‍ അനുഭവങ്ങള്‍ കരുത്ത്
സംസ്ഥാനത്തെ മുഴുവന്‍ ബ്രാഞ്ച് കമ്മിറ്റികളും പോളിറ്റ് ബ്യൂറോയും വരെ ഒറ്റക്കെട്ടായി പ്രാര്‍ത്തിച്ചിട്ടാണ് കോടി രൂപ സമാഹരിക്കാനും കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥലത്ത് പാര്‍ട്ടിയുടെ അഭിമാന സ്തംഭമായേക്കാവുന്ന ഇ.കെ നായനാര്‍ അക്കാദമി സ്ഥാപിക്കാന്‍ കഴിഞ്ഞതെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഇതിനെ കണ്ണൂര്‍ ജില്ലാ നേതൃത്വത്തിലെ ചിലരുടെ കഴിവുകൊണ്ടാണെന്ന് മാത്രമെന്ന നിലയില്‍ ചിത്രീകരിച്ചതാണ് വിവാദമായത്.
പിഴവ് തിരിച്ചറിഞ്ഞപ്പോള്‍ നിര്‍ദേശം അനുസരിച്ച് അന്‍വര്‍ പണം തിരിച്ചടച്ചെന്നാണ് സഹകരണ വകുപ്പ് പറയുന്നത്. അന്‍വറിനെയും ബാങ്കിനെയും സംരക്ഷിച്ചുള്ള മറുപടിയാണ് പൊതുപ്രവര്‍ത്തകനായ ഗിരീഷ് ബാബുവിന്റെ വിവരാവകാശ അപേക്ഷയില്‍ സഹകരണ സംഘം രജിസ്ട്രാര്‍ നല്‍കിയിരിക്കുന്നത്.
സന്ധ്യയുടെ ഭര്‍ത്താവ് രത്‌നാകരനും നാരായണന്‍ നായരും തമ്മില്‍ സ്വത്തിടപാടുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ട്. സ്ഥലത്തിനു ലക്ഷം രൂപ നാരായണന്‍ നായര്‍ അഡ്വാന്‍സായി നല്‍കിയിരുന്നുവെങ്കിലും നിയമപ്രശ്‌നങ്ങള്‍ കാരണം ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇതേ ചൊല്ലി കോടതിയില്‍ കേസും നിലനില്‍ക്കുന്നുണ്ട്. ഈ കേസ് ശനിയാഴ്ച കാഞ്ഞങ്ങാട്ട് നടന്ന അദാലത്തിലും പരിഗണനയ്ക്കു വന്നിരുന്നു. ഹരജിക്കാരും എതിര്‍കക്ഷികളും അദാലത്തില്‍ ഹാജരാവുകയും ചെയ്തു. പിന്നീട് കോടതിയില്‍ നിന്ന് ഇറങ്ങിയ സന്ധ്യയും ഭര്‍ത്താവും ബസ് സ്‌റ്റോപ്പിലേക്ക് നടന്നുപോകുന്നതിനിടെ പിറകെയെത്തിയ നാരായണന്‍ നായര്‍ സന്ധ്യയുടെ കൈയ്യില്‍ പിടിച്ച് മാനഹാനി വരുത്തിയെന്നാണ് പരാതി.
ഭുവനേശ്വര്‍: സന്തോഷ് ട്രോഫി ടൂര്‍ണമെന്റിലെ ആദ്യമല്‍സരത്തില്‍ കേരളത്തിന്‌ ത്രിപുരയ്ക്കെതിരെ മിന്നുന്ന ജയം. ഏകപക്ഷീയമായ നാലുഗോളുകള്‍ക്കാണ്‌ കേരളം വിജയിച്ചത്. പി ഉസ്മാന്‍ ം മിനിറ്റില്‍ ആദ്യഗോള്‍ നേടി. രണ്ടാം പകുതിയുടെ ആദ്യം കെ.ഫിറോസാണ് രണ്ടാമത്തെ ഗോളടിച്ചത്. രണ്ടാം പകുതിയില്‍ വീണ്ടും ഉസ്മാന് ഗോള്‍ നേടി. സന്തോഷ് ട്രോഫിയില്‍ അഞ്ചുതവണ കേരളത്തിന്റെ ഗോള്‍വലയം കാത്ത ജോബി ജോസഫാണ് ടീമിന്റെ ക്യാപ്റ്റന്‍.
കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
പ്രാദേശിക ടെലിവിഷൻ ടിവി അനുസരിച്ച്, രാത്രിയിൽ നഗരത്തിൽ നിരവധി സ്ഫോടനങ്ങൾ കേട്ടുവെങ്കിലും തലസ്ഥാനം പകൽസമയത്ത് ഏറെക്കുറെ നിശബ്ദത പാലിച്ചു. പരിക്കേറ്റ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ അപകടപ്പെടുത്തുന്ന മുറിവുകളുള്ളവരെ മാത്രമാണ് പ്രവേശിപ്പിക്കുന്നതെന്ന് ഒരു സാമൂഹിക സംഘടന പറഞ്ഞു.
മെർസിഡീസിന്റെ എൻട്രി ലെവൽ എസ്‌യുവിയുടെ രണ്ടാം തലമുറ മോഡലിനെ ഡിസംബർ ന് കമ്പനി ആഗോളതലത്തിൽ അവതരിപ്പിക്കും. ബെൻസിന്റെ മറ്റ് കോം‌പാക്ട് മോഡലുകളായ പുതിയ എക്ലാസ്, , എസ്‌യുവി എന്നീ മോഡലുകളെപ്പോലെ പുതിയ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും എൻട്രി ലെവൽ എസ്‌യുവിയായ യും വിപണിയിലെത്തുക. എന്നാൽ ക്കായി കൂടുതൽ ക്രോസ്ഓവർ പ്രചോദിത രൂപത്തിലേക്ക് മെർസിഡീസ് ബെൻസ് പോകുന്നു. നിലവിലെ മോഡലിന്റെ ഒഴുകുന്ന രൂപത്തേക്കാൾ കൂടുതൽ നേരായ രൂപകൽപ്പനയാണ് മോഡലിന് നൽകിയിരിക്കുന്നത്. അതായത് രണ്ടാം തലുമറ മോഡൽ നിലവിലെ മോഡലിനേക്കാൾ മില്ലീമീറ്റർ ഉയരമുള്ളതാകുമെന്നാണ് അർത്ഥമാക്കുന്നത്.
തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത മൂന്ന് പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. ചെന്നൈയിലാണ് സംഭവം. മരിച്ചയാളുടെ ബന്ധുക്കൾക്കാണ്...
നിപ: നിയന്ത്രണങ്ങൾ ഉന്നത പൊലീസ് സംഘം വിലയിരുത്തി
പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് എന്നിവരും ഉച്ചകോടിയില്‍ പങ്കെടുത്തു.
ന്യൂഡൽഹി: പുൽവാമയിൽ സി.ആർ.പി.എഫ്. ജവാന്മാരുടെ വീരമൃത്യുവിനിടയാക്കിയ ആക്രമണം നടത്തിയ ഏഴു ഭീകരരുടെ വിവരങ്ങൾ പാകിസ്താനോട് ഔദ്യോഗികമായി ആവശ്യപ്പെടാൻ ഇന്ത്യ തീരുമാനിച്ചു. ദേശീയ അന്വേഷണ ഏജൻസി ഇതിനായി തയ്യാറാക്കിയ കത്ത് ആഭ്യന്തരമന്ത്രാലയത്തിന്റെ പരിഗണനയിലാണ്.
സഹോദരന്‍ നൗഷാദ് ആലം ഒരു വക്കീലാണ്. മുസ്‌ലിംലീഗ്, യൂത്ത് ലീഗ് നേതാക്കളുടെ പ്രതിനിധി സംഘം ജാര്‍ഖണ്ഡിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍മാരെ നേരില്‍ കാണുമെന്നും സത്വര നടപടി ഉണ്ടായില്ലെങ്കില്‍ പ്രത്യക്ഷ സമരം ആരംഭിക്കുമെന്നും യൂത്ത് ലീഗ് പ്രഖ്യാപിച്ചു. ജാര്‍ഖണ്ഡ് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി സാജിദ് ആലം, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് ഇര്‍ഫാന്‍ ഖാന്‍, ജനറല്‍ സെക്രട്ടറി അക്ബര്‍ അലി ഖാന്‍, ജില്ലാ ലീഗ് പ്രസിഡണ്ട് അബ്ദുള്‍ ഖയ്യും അന്‍സാരി,ദേശീയ എക്‌സിക്യൂട്ടീവ് അംഗം ഷിബു മീരാന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. നോട്ടില്‍ ലക്ഷ്മി ദേവിയുടെ ചിത്രം ഉള്‍പ്പെടുത്തിയാല്‍ രൂപയുടെ വില മാറും; സുബ്രഹ്മണ്യന്‍ സ്വാമി
ദിവസവും മരിക്കുന്നത് ശരാശരി പേര്‍: കൊറോണയില്‍ മരണം ആയി
ക്രമക്കേട്; അഞ്ചു പേര്‍ക്കെതിരെ കേസ്
സംസ്ഥാനത്ത് ഹോട്ട് സ്പോട്ടുകള്‍, വയനാട് മൂന്ന്, കണ്ണൂര്‍ ഒന്ന്, കോഴിക്കോട് ഒന്ന് വീതം പുതിയ ഹോട്ട്സ്പോട്ടുകള്‍, സംസ്ഥാനത്ത് ഇന്ന് സാമ്പിളുകള്‍ പരിശോധിച്ചു. സംസ്ഥാനത്ത് പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നു.
ആ ഇമെയിലിനെക്കുറിച്ചോ ചൈനീസ് ഊര്‍ജ്ജ സ്ഥാപനവുമായുള്ള ഇടപാടുകളില്‍ ബൈഡെന്‍ അഭിപ്രായപ്പെട്ടിട്ടില്ലെങ്കിലും, മുന്‍ വൈസ് പ്രസിഡന്റിന്റെ നികുതി രേഖകളും റിട്ടേണുകളും പുറത്തിറക്കിയതായും ചൈനീസ് നിക്ഷേപവുമായി യാതൊരു ബന്ധവുമില്ലെന്ന് ബൈഡെന്‍ അഭിപ്രായപ്പെട്ടു. ‘ഞങ്ങള്‍ക്ക് അറ്റോര്‍ണി ജനറലിനെ ഇപ്പോള്‍ ആവശ്യമുണ്ട്,’ ട്രംപ് പറഞ്ഞു. ‘അദ്ദേഹം പ്രവര്‍ത്തിക്കണം, അതും ഈ സാഹചര്യം തിരിച്ചറിഞ്ഞ് അതിവേഗത്തില്‍ പ്രവര്‍ത്തിക്കണം, അതിനു വേണ്ടി അടിയന്തിരമായി ആരെയെങ്കിലും നിയമിക്കണം.’ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു: ‘ഇതാണ് വലിയ അഴിമതി, തിരഞ്ഞെടുപ്പിന് മുമ്പ് ഞങ്ങള്‍, അമേരിക്കക്കാര്‍ക്ക് ഇതിനെക്കുറിച്ച് അറിയണം. അറ്റോര്‍ണി ജനറല്‍ പ്രവര്‍ത്തിക്കണം.’
‘ബാവ്‌രാ മന്‍’ ഉള്‍പ്പെടെ ഒരു പിടി നല്ല ഗാനങ്ങളിലൂടെ ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ശുഭാ മുദ്ഗലുമായി മിമാന്‍സാ ശേഖര്‍ നടത്തിയ സംഭാഷണം
വൈജ്ഞാനിക ഇടപെടലുകള്‍ എസ്.ഐ.ഒ അതിന്റെ സുപ്രധാന ദൗത്യമായാണ് മനസ്സിലാക്കുന്നത്. ഇസ്‌ലാമിക
രോഗികളുടെ എണ്ണം കൂടിയാല്‍ ആവശ്യമെങ്കില്‍ അതത് പ്രദേശങ്ങളില്‍ സിഎഫ്എല്‍ടിസികള്‍ വര്‍ധിപ്പിക്കുന്നതാണ്. ജില്ലാതലത്തിലെ ടീം ഇതുസംബന്ധിച്ച് തീരുമാനമെടുക്കുന്നതാണ്. വിദഗ്ധ ചികിത്സയ്ക്കായിട്ടുള്ള സിഎസ്എല്‍ടിസികളുടെ എണ്ണവും കൂട്ടും.
കുട്ടിക്കാലത്ത് കണ്ണിമാങ്ങയും, നെല്ലിക്കയും, ഞാവല്‍പ്പഴവും ചാമ്പക്കയും തട്ടിപ്പറിച്ചും പങ്കുവെച്ചും തിന്നിരുന്ന ഈ കൂട്ടുകാരിക്കും അവളുടെ അമ്മയ്ക്കും താങ്ങും തണലുമായി ബാലു എന്നും ഞങ്ങളോടൊപ്പമുണ്ടാകണമെന്നാണാഗ്രഹം. എന്താ... എനിക്കങ്ങനെ ആഗ്രഹിച്ചു കൂടെ?
എല്ലായിടത്തും ആടിനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനാവാത്തതിനെ തുടർന്ന് സിഐ സുധീർ മനോഹറും എസ്ഐ ബൈജു പി ബാബുവും ചേർന്ന് ആടിനെ വാങ്ങാൻ തീരുമാനിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരായ അനീഷ്, സുനിൽ, സന്ദീപ് ദത്തൻ, ജെസി ജോർജ്, സെബാസ്റ്റ്യൻ, രോഹിത് തുടങ്ങിയവരും ഈ ഉദ്യമത്തിൽ പങ്കാളികളായി.
സ്ഥാനാർഥി നിർണയമടക്കം വലിയ തലവേദന യുഡിഎഫിനാണ്. ജോസഫ് ജോസ് പക്ഷങ്ങൾ പ്രഖ്യാപനം വരും മുമ്പേ പോര് തുടങ്ങി. നിർണായകമായ ഉപതെരഞ്ഞെടുപ്പിൽ അട്ടിമറി വിജയമാണ് കോൺഗ്രസ് നേതാക്കൾ ആഗ്രഹിക്കുന്നത്. വെള്ളിയാഴ്ച എറണാകുളത്ത് ചേരുന്ന യുഡിഎഫ് യോഗത്തിൽ ജോസഫ്ജോസ് വിഭാഗങ്ങളുമായി കോൺഗ്രസ് നേതൃത്വം ചർച്ച നടത്തും. ഒരുമിച്ച് പോകാനാകില്ലെങ്കിൽ സീറ്റ് ഏറ്റെടുക്കുന്ന കാര്യം ഇരുവിഭാഗങ്ങളെയും അറിയിക്കും. സീറ്റ് കോൺഗ്രസ് ഏറ്റെടുത്താലും ജോസ് വിഭാഗത്തിന് നൽകുന്നതിനോട് കടുത്ത എതിർപ്പാണ് പി.ജെ.ജോസഫിന്.
അസൗകര്യത്തിന്റെ പര്യായമായ ബസ് സ്റ്റാന്റ്, വാഹനങ്ങള്‍ക്ക് പാര്‍ക്കിങ്ങ് സൗകര്യമില്ലാതെ വീര്‍പ്പുമുട്ടുന്ന റോഡുകള്‍, മൂക്ക് പൊത്തി മാത്രം പോകാവുന്ന മത്സ്യമാംസ മാര്‍ക്കറ്റ്, പൊട്ടിപ്പൊളിഞ്ഞ സ്ലാബുകളുള്ള നടപ്പാത രാമനാട്ടുകര അങ്ങാടിയുടെ ദുരിതങ്ങള്‍ നിരവധിയാണ്.
പേരുമായി കളിക്കച്ച ചെൽസി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനെതിരെ സമനില നേടി. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ ആണ് മത്സരം അവസാനിച്ചത്. ആൻഫീൽഡിൽ ാം മിനിറ്റിൽ കൈ ഹാവർട്സ് തന്റെ ലൂപ്പിംഗ് ഹെഡറിലൂടെ ചെൽസിയിലേക്ക് ലീഡ് കൊണ്ടുവന്നു.
കാസർകോട്: മകനെ കാണാനാകാതെ അച്ഛൻ യാത്രയായെങ്കിലും അച്ഛൻ നടത്തിയ നിരന്തര പരിശ്രമം വഴിയൊരുക്കുന്നത് മഹേന്ദ്രകുമാറിന്റെ ജയിൽ മാറ്റത്തിന്. നീണ്ട പത്തുവർഷം ജപ്പാനിലെ ജയിലിൽ കഴിഞ്ഞ മടിക്കൈ സ്വദേശിക്ക് ഇനി രണ്ടു വർഷം കൂടി ശിക്ഷാ കാലാവധിയുണ്ടെങ്കിലും അത് ജന്മനാട്ടിൽ അനുഭവിക്കാം.
ജില്ലാ സെക്രട്ടറി പി.ഗഗാറിന്റെ മകന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനമെന്ന് ചൂണ്ടിക്കാട്ടിയാണ് ജോണ്‍ പരാതി നല്‍കിയിരിക്കുന്നത്. വാഹനം മാറ്റിയിട്ടതുമായി ബന്ധപ്പെട്ട് ബോധപൂര്‍വ്വം പ്രശ്‌നമുണ്ടാക്കി മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. തന്നെ മര്‍ദ്ദിച്ച സംഘത്തില്‍ വൈത്തിരി പഞ്ചായത്തംഗം എല്‍സിയും ഉണ്ടായിരുന്നതായി ജോണ്‍ പറഞ്ഞു.
തിരുവനന്തപുരം: വരള്‍ച്ചയും റേഷന്‍ ക്ഷാമവും രൂക്ഷമായിരിക്കെ പരിഹാരം തേടി കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷിസംഘം കേന്ദ്രസര്‍ക്കാരിനെ സമീപിക്കും. ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിന് മുമ്പ് സംസ്ഥാനത്തിന് ലഭിച്ചിരുന്ന അരിവിഹിതം പുനഃസ്ഥാപിക്കണമെന്നും വരള്‍ച്ച…
പ്രണയ വിവാഹത്തെ വീട്ടുകാര്‍ എതിര്‍ത്തു; പെണ്‍കുട്ടിയെ ബന്ധുവിന്റെ വീട്ടിലാക്കി വാഗമണ്ണിലെത്തി യുവാവ് ആത്മഹത്യ ചെയ്തു
ഭക്ഷ്യകിറ്റ് വാങ്ങാത്തവര്‍ക്ക് റേഷന്‍ ലഭിക്കില്ലെന്ന് പ്രചാരണം; സത്യാവസ്ഥ ഇങ്ങനെ
രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും രാജ്യത്തിന്റെ ഭരണഘടനാ തലവന്മാരാണ്. അത് ചിലരുടെ ഉപരോധത്തിനു കീഴ്‌പ്പെടുന്നതില്‍ ദുഃഖമുണ്ട്. ഭരണഘടനാ പദവിയുടെ അധികാരവും അന്തസ്സും സംരക്ഷിക്കാണ്‍ ആ പദവിയില്‍ എത്തുന്നവര്‍ ആര്‍ജ്ജവം കാണിക്കണം.
ജനങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയെക്കുറിച്ച് വലിയ പ്രതീക്ഷയാണുള്ളത്. പറഞ്ഞാല്‍ പറഞ്ഞപോലെ ചെയ്യുന്ന സ്വഭാവക്കാരനാണ് രാഹുല്‍ ഗാന്ധി. പത്തുകോടി ആളുകള്‍ക്ക് തൊഴില്‍ നല്‍കുമെന്നും ലക്ഷം വീതം ഓരോരുത്തര്‍ക്കും നല്‍കുമെന്നും പ്രഖ്യാപിച്ച നരേന്ദ്രമോദിയുടെ പൊള്ളയായ വാക്കുകള്‍ നിലനില്‍ക്കുകയാണ്. മറിച്ച് പാവപ്പെട്ട കുടുംബങ്ങള്‍ പ്രതി വര്‍ഷം രൂപ നല്‍കുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം നടപ്പിലാക്കുന്നതിനുവേണ്ടിയാണ് പറഞ്ഞിരിക്കുന്നത്.
ചൈനയില്‍ ഭീതി പരത്തികൊണ്ട് ചാന്‍ഹോം ചുഴലിക്കാറ്റ്, ലക്ഷത്തോളം ആളുകളെ ഒഴിപ്പിക്കുന്നു
അതിഥികൾ വരുമ്പോൾ വീട്ടിൽ തന്നെ ബ്രഡും മുട്ടയും കൊണ്ട് പെട്ടന്ന് ഉണ്ടാക്കി കൊടുക്കാവുന്ന സ്നാക്ക് പരിചയപ്പെട്ടാലോ?
ചരിഞ്ഞ് കിടന്ന് ഉറങ്ങുന്നതാണ് നിങ്ങളുടെ ഗർഭകാലം പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിന് സഹായിക്കുന്നത്. ഇടത് വശം ചേർന്ന് കിടക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. വലതു വശം ചേർന്ന് കിടക്കുന്നത് നിങ്ങളുടെ കരളിന് ചെറിയ രീതിയിൽ സമ്മർദ്ദം ഉണ്ടാക്കുകയും ഇത് ഒഴിവാക്കാനാണ് പലപ്പോഴും ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. ഇടത് വശം ചേർന്ന് കിടക്കുന്നതിലൂടെ അത് ഗർഭപാത്രത്തിലെ കുഞ്ഞിന് ആവശ്യത്തിന് ഓക്സിജനും പ്ലാസന്‍റ വഴി ലഭിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. എന്നാൽ ഇടക്ക് വലത് വശം ചരിഞ്ഞും കിടക്കാവുന്നതാണ്. എന്നാൽ ഇത് ശീലമാക്കുന്നത് നല്ലതല്ല എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്.
പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേലിന്‍റെ സഹായായിരുന്ന വരുണ്‍ പട്ടേല്‍ താനുമായി കൂടിക്കാഴ്ച നടത്തിയെന്നും യോഗത്തില്‍ വച്ച് തനിക്ക് നല്‍കുന്നതിനായി പാര്‍ട്ടിയില്‍ നിന്ന് പണം സ്വീകരിച്ചിട്ടുണ്ടെന്ന് പറഞ്ഞുവെന്നും നരേന്ദ്ര പട്ടേല്‍ വെളിപ്പെടുത്തുന്നു. പാര്‍ട്ടിയില്‍ ചേര്‍ന്നതിന് പിന്നാലെ പട്ടേല്‍ നടത്തിയ നാടകീയ നീക്കങ്ങളുടെ ഭാഗമായാണ് പട്ടേല്‍ വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തത്.
ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് മൂന്ന് മണിക്കൂര്‍ സംഗീതത്തിന്േ!റയും ചിരിയുടേയും നൃത്തത്തിന്േ!റയും പുതിയ അനുഭവം സൃഷ്ടിക്കാന്‍ കലാസന്ധ്യക്ക് ആകുമെന്ന് സംവിധായകന്‍ സോബി ജോര്‍ജ് പ്രത്യാശ പ്രകടിപ്പിച്ചു.
മംഗളൂരു: കർണാടകയിൽ രണ്ട്‌ ലോറികളിലായി കടത്തുകയായിരുന്ന മുപ്പതോളം കന്നുകാലികളെ പൊലീസ്‌ കസ്തഡിയിലെടുത്തു. കന്നുകാലികളെ രണ്ട്‌ ലോറികളിൽ അനധികൃതമായി ദാവനഗരെ ജില്ലയിലെ റാണെബെനുൂരിൽ നിന്ന്‌ ശ്യംഗേരി വഴി മംഗളൂരുവിലേക്ക്‌ കടത്തിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. സംശയം ഉണ്ടായതോടെ നാട്ടുകാരാണ് വാഹനം തടഞ്ഞു നിർത്തിയത് , പൊലീസ്‌ എത്തിയതോടെ ഒരു വാഹനത്തിന്റെ ഡ്രൈവർ അവിടെ നിന്ന്‌ ഓടി രക്ഷപ്പെട്ടു. മറ്റൊരു ഡ്രൈവറെയാ ദാവനഗരെയിലെ ആബിദ്‌ അലിയെ ‌ ആൾക്കൂട്ടം തടഞ്ഞുനിർത്തി മർദ്ദിച്ചു.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയായിരുന്നു ദുരന്തം. പുഴയിലെ തൈകടവിന് സമീപം ജപ്പാന്‍ കുടിവെള്ള പൈപ്പിന്റെ പാലത്തിന് താഴെയായി കൂട്ടുകാരായ ഹാഫിസും ജിത്തുവും അമലും അതുലും കുളിക്കാനിറങ്ങിയതായിരുന്നു. നീന്തുന്നതിനിടെ സഹോദരങ്ങളായ അമലും അതുലും പിന്നാലെ ഹാഫിസും ഒഴുക്കില്‍പെട്ട് മുങ്ങിതാഴ്ന്നു. ദുരന്തം മനസ്സിലാക്കിയ ജിത്തു കരയിലേക്ക് കയറി സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയത്തെിയ നാട്ടുകാരും മണല്‍ വാരല്‍ തൊഴിലാളികളും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തൊനായില്ല. നേരത്തേ ഒട്ടേറെപേരുടെ ജീവന്‍ അപഹരിച്ച പുഴയുടെ ഈ ഭാഗത്ത് നല്ല ആഴവും ചുഴിയും ഉണ്ടായിരുന്നു.
ാം വയസ്സില്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ബാബുപോള്‍ ാം വയസ്സില്‍ ഐഎഎസില്‍നിന്നു സ്വമേധയാ വിരമിച്ച്‌ ഓംബുഡ്‌സ്മാന്‍ സ്ഥാനം സ്വീകരിച്ചു. സെപ്റ്റംബറില്‍ ഉദ്യോഗത്തോടു വിടപറഞ്ഞു. സിവില്‍ സര്‍വീസ് മേഖലയില്‍ മിടുക്കരെ വളര്‍ത്തിയെടുക്കാനായി സ്ഥാപിച്ച കേരള സിവില്‍ സര്‍വീസ് അക്കാദമിയുടെ ‘മെന്റര്‍ എമിരറ്റസ്’ ആയിരുന്നു.
കോവിഡ് പശ്ചാത്തലത്തില്‍ കേരള സംഗീത നാടക അക്കാദമി നടത്തുന്ന ഡാന്‍സ് ഫെസ്റ്റില്‍ പങ്കെടുക്കാന്‍ അപേക്ഷ നല്‍കാന്‍ എത്തിയപ്പോഴാണ് സംഭവമെന്ന് രാമകൃഷ്ണന്‍ വിവരിക്കുന്നു. ആദ്യം സമീപിച്ചത് അക്കാദമിയുടെ ചെയര്‍പേഴ്‌സണ്‍ കെ പി എ സി ലളിതയെ ആയിരുന്നു. അവര്‍ അപേക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കേരള സംഗീത നാടക അക്കാദമിയിലെത്തി. എന്നാല്‍ അപേക്ഷ സ്വീകരിക്കാന്‍ അക്കാദമിയിലുള്ളവര്‍ ആദ്യം തയ്യാറായില്ല. സ്ഥിരം ജോലിയുള്ളവര്‍ക്ക് അവസരമില്ലെന്നാണ് ആദ്യം പറഞ്ഞത്. ജോലി സ്ഥിരമല്ല, താല്‍ക്കാലികമാണെന്ന് അറിയിച്ചപ്പോള്‍ സ്ത്രീകള്‍ക്ക് മാത്രമേ അവസരമുള്ളൂവെന്ന് പറഞ്ഞ് അപേക്ഷ നിരസിക്കുകയായിരുന്നു. രാമകൃഷ്ണന്‍ പറഞ്ഞു. നിരാശയോടെ കെ.പി.എ.സി ലളിതയെ വിളിച്ചപ്പോള്‍ കെ.പി.എ.സി ലളിത അക്കാദമിയിലെത്തി. സെക്രട്ടറിയോട് സംസാരിച്ചെങ്കിലും അനുകൂല മറുപടി ലഭിച്ചില്ല. രാമകൃഷ്ണന് അവസരം നല്‍കിയാല്‍ ധാരാളം വിമര്‍ശനങ്ങള്‍ ഉണ്ടാവുമെന്ന് സെക്രട്ടറി പറഞ്ഞതായി കെ.പി.എ.സി ലളിത അറിയിച്ചു. തനിക്ക് അവസരം നല്‍കിയാല്‍ അക്കാദമിയുടെ ഇമേജ് തകര്‍ന്നു പോകുമെന്ന് സെക്രട്ടറി പറഞ്ഞത് അങ്ങേയറ്റം വേദനിപ്പിക്കുന്നുണ്ടെന്നും വര്‍ഷമായി കലാരംഗത്ത് പ്രവര്‍ത്തിക്കുകയാണെന്നും സര്‍ക്കാരിന്റെ വേദി ഫ്യൂഡല്‍ തമ്ബുരാന്‍ മാര്‍ക്ക് അടക്കി വാഴാനുള്ളതല്ലെന്നും വ്യക്തമാക്കി.
എപ്പോഴാണ് ഇദ്ദേഹം മലേഷ്യയിലേക്ക് പണ്ട് കുടിയേറിയതെന്നു ഇപ്പോഴും അവ്യക്തമാണ്. തായ് വംശജ വാൻ ടെപവാനാണ് അദ്ദേഹത്തിന്റെ
സാധാരണനിലയിൽ കർഷകർ രാവിലെത്തന്നെ വയലിലേക്കു പോവാറുണ്ടെന്ന്‌ ഗ്രാമവാസികളും ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ, ഒമ്പതുമണിക്കാണ് ഏഴുപേർ പശുവിനെ അറത്തതു കണ്ടതെന്ന വാദം അവരും തള്ളിക്കളഞ്ഞു. ഇതുവരെ ഗ്രാമത്തിൽ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന്‌ സംഘർഷസ്ഥലത്ത്‌ കച്ചവടം നടത്തുന്ന ധരംപാൽ സിങ്ങും ചൂണ്ടിക്കാട്ടി. പോലീസ് പോസ്റ്റിനു സമീപം പ്രതിഷേധിക്കാനെത്തിയത്‌ പുറത്തുനിന്നുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണം രാജ്യാന്തര വിപണിയില്‍ കയറിയിറങ്ങി. വ്യാഴാഴ്ച ഔണ്‍സിന് . ഡോളര്‍ വരെ കയറിയിട്ട് ലേക്കു താണു. ഇന്ന് ഏഷ്യന്‍ വ്യാപാരം നു താഴെയാണ്.
ഡിസംബര്‍ ന് തിരുവനന്തപുരം കാട്ടാക്കടയ്ക്കു സമീപം പൂവച്ചലിലാണ് മുഹമ്മദ് അബ്‌ദുൽ ഖാദർ എന്ന പൂവച്ചൽ ഖാദറിന്റെ ജനനം. പിതാവ് അബൂബക്കര്‍. മാതാവ് റാബിയത്തുല്‍ അദബിയ ബീവി. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം തൃശൂരിലെ വലപ്പാട് പോളിടെക്നിക്കിൽനിന്ന് എൻജിനീയറിങ് ഡിപ്ലോമ നേടി. തിരുവനന്തപുരം എൻജിനീയറിങ് കോളജിൽനിന്ന് എഎംഐഇ പാസായി.
ഒരു ദിവസം ഇറങ്ങിയ നാലു ചിത്രങ്ങളും അന്നുതന്നെ കണ്ടുതീർത്ത് ബിജിത് വിജയൻ; ഇങ്ങനെയും സിനിമ ഭ്രാന്തന്മാർ ഉണ്ടോ എന്നു ചോദിച്ച് സോഷ്യൽ മീഡിയ
ലൈസന്‍സ് എടുത്ത സമയത്ത് സമീര്‍ വാങ്കഡെയ്ക്ക് വയസായിരുന്നു. അന്ന് മൈനറായിരുന്ന സമീര്‍ വാങ്ക്‌ഡെയുടെ പേരില്‍ അനധികൃതമായാണ് ലൈസന്‍സ് സമ്പാദിച്ചതെന്നും നവാബ് മാലിക്ക് ആരോപിച്ചു.
പുഴയിലേക്കിറങ്ങി വന്നിട്ട് പിശാച് പറഞ്ഞു: “തീർച്ചയായും നീയാണെന്റെ ഭാര്യ. നിന്നെ ഞാൻ സന്തോഷിപ്പിക്കും. കണ്ടില്ലേ എന്റെ സ്വർണ്ണപ്പല്ല്?”
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ സ്ഥാനം എംജി രാധാകൃഷ്ണന്‍ രാജിവച്ചുവെന്ന് സൂചന. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ആയില്ലെങ്കിലും ഏഷ്യാനെറ്റില്‍ നിന്നുള്ള വിവരം അങ്ങനെ തന്നെയാണ്. മറ്റൊരു ഞെട്ടിപ്പിക്കുന്ന മാറ്റവും ഏഷ്യാനെറ്റ് ന്യൂസില്‍ സംഭവിച്ചിട്ടുണ്ട്.
കൊച്ചി :ശനിയും ഞായറും സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ അത്യാവശ്യ കാര്യത്തിന് പുറത്തിറങ്ങുന്ന യാത്രക്കാര്‍ ദുരിതത്തില്‍പെടും. അതിനിടെ, സര്‍വിസ് നടത്തണോ എന്നകാര്യത്തില്‍ സ്വകാര്യ ബസ് ഉടമകള്‍…
അതൊരു ന്യായീകരണം മാത്രമാണ്. ഇതൊരു പാര്‍ട്ടിയുടെ വിജയമല്ല. പാര്‍ട്ടിയുടെ വിജയമായിരുന്നെങ്കില്‍ ബംഗാളിലും വിജയിക്കണമായിരുന്നു. അവിടെ ഒരു സീറ്റ് പോലും സി.പി.എമ്മിന് കിട്ടിയില്ല. കേരളത്തിലെ വിജയം പിണറായി വിജയന്‍ എന്ന വ്യക്തിയുടെ വിജയമാണ്. ഇവിടെ നടന്നത് ഒരു തിരഞ്ഞെടുപ്പ് പോലുമല്ല. ഒരു അഭിപ്രായ സര്‍വ്വെയാണ് നടന്നത്. ഒരു വ്യക്തി തുടരണമോ എന്ന അഭിപ്രായ സര്‍വ്വെ. ഒരു വ്യക്തിയുടെ ഇമേജാണ് മുന്നോട്ടു വെയ്ക്കപ്പെട്ടത്. പിണറായി വിജയന്‍ എന്ന വ്യക്തിയുടെ പടങ്ങളാണ് നിറഞ്ഞുനിന്നത്. ഓരോ മനസ്സിലേക്കും ഒരു വ്യക്തിയെ കൃത്യമായി പ്രതിഷ്ഠിക്കുന്ന പദ്ധതിയുടെ ആസൂത്രണവും ആവിഷ്‌കാരവുമായിരുന്നു. പാര്‍ട്ടി തുടരണമോ മുന്നണി തുടരണമോ എന്നായിരുന്നില്ല ചോദ്യം. വ്യക്തി തുടരണമോ എന്നായിരുന്നു.
പഴയങ്ങാടി : കോവിഡ് സമ്പർക്കപ്പട്ടികയിൽപ്പെടാത്ത ഓട്ടോത്തൊഴിലാളികൾ സ്വയം തയ്യാറായി ഒരാഴ്ചത്തെ ക്വാറന്റീനിൽ പോയി മാതൃകയായി.
രാജ്യസഭയിൽ അനുശോചിച്ചു
ഖത്തര്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കത്താറ ഹോസ്പിറ്റാലിറ്റി ആണ് ദശലക്ഷം ഡോളറിന് ഹോട്ടല്‍ വാങ്ങാന്‍ കരാര്‍ ഉറപ്പിച്ചതെന്നാണ് വാര്‍ത്ത.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (സിസിപി) എന്നറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന (സിപിസി)യ്ക്ക് നൂറ് വയസ്സ്. ചൈനയിലെ ചോദ്യം ചെയ്യപ്പെടാത്ത ഏക സ്ഥാപനമാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിച്ചതും രാജ്യം ഭരിക്കുന്നതുമായ ഏക ഭരണകക്ഷി കൂടിയാണ് സിസിപി. ല്‍ സോവിയറ്റ് യൂണിയന്‍റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഫാർ ഈസ്റ്റേൺ ബ്യൂറോയുടെയും കമ്മ്യൂണിസ്റ്റ് ഇന്‍റർനാഷണലിന്‍റെ ഫാർ ഈസ്റ്റേൺ സെക്രട്ടേറിയറ്റിന്‍റെയും സഹായത്തോടെയാണ് ചൈനയില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപിച്ചത്. ചെൻ ഡക്സിയു, ലി ദാവാവോ എന്നിവരാണ് പാര്‍ട്ടി സ്ഥാപകര്‍. സ്വാഭാവികമായും നിലനിന്നിരുന്ന അടിച്ചമര്‍ത്തല്‍ ഭരണത്തിനെതിരെ പോരാട്ടം വ്യാപിച്ചതോടെ ജനങ്ങള്‍ പാര്‍ട്ടിയിലേക്ക് ഒഴികിയെത്തി. ചൈനീസ് ആഭ്യന്തരയുദ്ധത്തിന് ശേഷം ഒക്ടോബർ ന് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിക്കുന്നതിലേക്ക് പാര്‍ട്ടി ശക്തിപ്പെട്ടു. ഇന്ന് പാര്‍ട്ടിയാണ് ചൈനയില്‍ അവസാന വാക്ക്. സായുധ സേന, പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി, കോടതി, പൊലീസ് എല്ലാം നിയന്ത്രിക്കുന്നത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. യുഎസ്എസ്ആറിന്‍റെ അനുഗ്രഹാശിരസുകളോടെ ലോകമെങ്ങും ഉയര്‍ന്നുവന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാറുകള്‍ സ്വാഭാവികമായ പരിണാമഗുപ്തിയില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ഇന്നും സക്രീയമായി പ്രവര്‍ത്തനക്ഷമമായ ഏക പാര്‍ട്ടി സംവിധാനമാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ജൂലൈ ഒന്നിനാണ് കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപിതമായതിന്‍റെ നൂറാം വാർഷികം ചൈന ഔദ്യോഗികമായി ആഘോഷിക്കുന്നത്.
ഐഐഎംക്യാറ്റ്, സിമാറ്റ്, കെമാറ്റ് കേരള എന്നീ പ്രവേശന പരീക്ഷകളിലൊന്നില്‍ യോഗ്യത നേടുന്നവര്‍ക്ക് എംബിഎ പ്രവേശനത്തിന് അര്‍ഹതയുണ്ട്. ഗ്രൂപ്പ് ചര്‍ച്ച, അഭിമുഖം എന്നിവ നടത്തിയാണ് തെരഞ്ഞെടുപ്പ്. ‘കെമാറ്റ് കേരള ’ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനും .. എന്ന വെബ്‌സൈറ്റില്‍ ബന്ധപ്പെടാവുന്നതാണ്.
അബുദാബി: പരസ്പരം അപമാനിക്കാനായി വാട്സാപ്പിലൂടെ സ്വകാര്യ ചിത്രങ്ങളും അശ്ലീല സംഭാഷണങ്ങളും അയച്ച് യുവാവിന്‍റെ ഭാര്യമാര്‍. യുഎഇയില്‍ യുവാവിന്‍റെ രണ്ടുഭാര്യമാര്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്നാണ് സ്വകാര്യ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
ഫ്‌ളോയ്ഡിന്റെ മരണത്തെ തുടര്‍ന്ന് വംശീയ അധിക്ഷേപത്തിനെതിരെ കടുത്ത വാക്കുകളുമായി എത്തിയ ആദ്യ ക്രിക്കറ്ററാണ് വിന്‍ഡീസ് ഓള്‍ റൗണ്ടര്‍ ഡാരന്‍ സമി. സോഷ്യല്‍ മീഡിയയിലൂടെ വംശീയ അധിക്ഷേപത്തിനെതിരെ താരം ഐകദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തു. അമേരിക്കന്‍ പോലീസ് ആണ് കാരനായ ജോര്‍ജ് ഫ്‌ളോയ്ഡിനെ ക്രൂരമായി കൊലപ്പെടുത്തിയത്. അറസ്റ്റ് ചെയ്തശേഷം കാല്‍മുട്ട് കഴുത്തില്‍ അമര്‍ത്തി അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ അമേരിക്കയില്‍ ആരംഭിച്ച പ്രതിഷേധം പിന്നീട് ലോകമെങ്ങും പടര്‍ന്നു. കായിക ലോകത്തും ഫ്‌ളോയ്ഡിന്റെ നീതിക്കായി വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. ഐപിഎല്ലിലും വംശീയ അധിക്ഷേപമുണ്ടെന്ന സമിയുടെ ആരോപണം ബിസിസിഐയെ പ്രതിരോധത്തിലാക്കുന്നതാണ്.
ട്വിറ്റര്‍ ഇതേക്കുറിച്ച് അന്വേഷിക്കുന്നതിനിടെയാണ് മകള്‍ വീണ്ടും വിശദീകരണവുമായി രംഗത്തുവന്നത്.
ടാങ്കിനോട് ചേര്‍ന്ന് ഇപ്പോഴും വെള്ളം പാഴായിക്കൊണ്ടിരിക്കുന്നത് തടയാനോ വെള്ളം ശേകഖരിക്കുന്ന തടയണ ശുദ്ധീകരിക്കാനോ വാട്ടര്‍ അതോറിറ്റി തയ്യാറാവാറില്ല. തടയണക്ക് മുകളില്‍ മരം കടപുഴകി വീണ് ദ്രവിച്ച് അഴുകിയ വെള്ളമാണ് ഇപ്പോഴും പൈപ്പിലൂടെ സംഭരണ ടാങ്കിലേക്കെത്തുന്നത്. പുളിഞ്ഞാല്‍ ടൗണിന് മുകളിലായി സംഭരണ ടാങ്കിനോട് ചേര്‍ന്ന് താമസിക്കുന്ന നൂറോളം വീടുകളില്‍പോലും ഇപ്പോള്‍ കൃത്യമായി വെള്ളം നല്‍കാന്‍ വാട്ടര്‍ അതോറിറ്റിക്ക് കഴിയുന്നില്ല.
അതിനിടെ, ഐ.സി.എച്ച്. ആറിന്റെ നടപടിക്കെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി. ചിദംബരവും രംഗത്തുവന്നു. വിദ്വേഷത്തിനും മുന്‍ധാരണകള്‍ക്കും കൗണ്‍സില്‍ വഴങ്ങുകയാണെന്ന് ചിദംബരം ആരോപിച്ചു. മോട്ടോര്‍ കാറിന്റെ ജന്മദിനാഘോഷം നടത്തുമ്പോള്‍ ഹെന്റി ഫോഡിനെയും വിമാനങ്ങളുടെ ജന്മദിനാഘോഷങ്ങള്‍ക്ക് റൈറ്റ് സഹോദരന്മാരെയും ഒഴിവാക്കുമോ എന്ന് അദ്ദേഹം പരിഹസിച്ചു.
രണ്ടുകുടുംബങ്ങൾ തമ്മിലെ വഴക്ക് പരിഹരിക്കാൻ എത്തിയ ആളിൽ നിന്നും അഞ്ചു പേർക്ക് കോവിഡ്; മധ്യസ്ഥൻ എത്തിയത് തിരുവനന്തപുരത്ത് നിന്ന്; നിബന്ധനകൾ മറികടന്ന് പ്രവർത്തിച്ച രണ്ടു ട്യൂഷൻ സെന്ററുകളിൽ നിന്ന് പേർക്കും; പത്തനംതിട്ടയിൽ ഇന്ന് പേർക്ക് രോഗം: ഒരാൾ മരിച്ചു; മരണമടഞ്ഞത് കാരനായ പുരുഷോത്തമൻ
ഈ വര്‍ഷം ഒക്ടോബറില്‍ പുതുതലമുറ ആള്‍ട്ടോയെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ജാപ്പനീസ് നിര്‍മ്മാതാക്കളായ സുസുക്കി. ജപ്പാന്‍ ഉള്‍പ്പെടെയുള്ള രാജ്യാന്തര വിപണിയില്‍ ആള്‍ട്ടോ പഴഞ്ചനായി തുടരുകയാണ്. ലാണ് ഹാച്ച്ബാക്കിനെ സുസുക്കി ഏറ്റവുമൊടുവില്‍ പുതുക്കിയത്. പഴക്കം അഞ്ചുവർഷത്തിലേറെ.
സാധാരണക്കാര്‍ക്കും കുറഞ്ഞ ചെലവില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന കോവിഡ് ഇന്‍ഷുറന്‍സ് പദ്ധതികളുടെ കാലാവധി നീട്ടി. കോവിഡ് കാലത്ത് ഇന്‍ഷുറന്‍സ് കമ്പനികള്‍ അവതരിപ്പിച്ച പ്രത്യേക ഹ്രസ്വകാല പദ്ധതികളാണ് മാര്‍ച്ച് വരെ വില്‍ക്കാനും പുതുക്കാനും ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഒഫ് ഇന്ത്യയുടെ (ഐ.ആര്‍.ഡി.എ.ഐ) അനുമതി ലഭിച്ചത്.
ഖനിത്തൊഴിലാളികളിൽ നിന്ന് ഔൺസ് സ്വർണം മോഷ്ടാവ് റം ഉപയോഗിച്ച് മദ്യപിപ്പിച്ച് മോഷ്ടിച്ച സംഭവത്തിൽ നിന്നാണ് പ്രദേശത്തിന് ഈ പേര് ലഭിച്ചത്.
അങ്കമാലിയില്‍
വളര്‍ച്ചാപ്രതീക്ഷയ്ക്ക് തടസ്സമാകുന്ന ഘടകങ്ങള്‍
നമ്മൾ രക്തബാങ്കിൽ പോയി ദാനം ചെയ്യുന്ന രക്തം, ഒരുപാട് പരിശോധനകൾക്ക് വിധേയമായ ശേഷമാണ് സ്വീകർത്താവിന്റെ അടുക്കലെത്തുന്നത്. രക്തത്തിലൂടെ പകരുന്ന , & തുടങ്ങി പല രോഗങ്ങളും നെഗറ്റീവാണെന്ന് ഉറപ്പാക്കിയ ശേഷമാണ് രോഗിയ്ക്ക് നൽകുന്നത്. നിലവിൽ സർക്കാർ രക്തബാങ്കുകൾ വഴി സൗജന്യമായി നൽകുന്ന ഈ ഓരോ യൂണിറ്റ് ബ്ലഡിനും ഈ ടെസ്റ്റുകൾക്ക് മാത്രമായി ഓളം രൂപ ചെലവ് വരുന്നുണ്ട്. അപ്പോൾ കൂടി ചെയ്യേണ്ടി വരുന്നത് ഓരോ യൂണിറ്റ് രക്തത്തിനും ചെലവ് മൂന്നോ നാലോ മടങ്ങായെങ്കിലും ഉയരാനാണ് സാധ്യത. ഇത് സർക്കാരിന് അധികബാധ്യതയാകുമെന്നത് സത്യം. എന്നിരുന്നാലും പൊതുജനാരോഗ്യത്തിന് മറ്റെന്തിനെക്കാളും പ്രാധാന്യം കൽപ്പിക്കുന്ന കേരളത്തിൽ, സർക്കാർ മേഖലയിൽ സൗകര്യം വരേണ്ടതത്യാവശ്യമാണ്.
വീടും നാടും
വേണ്ടതും, വരുന്നതും
സുസ്ഥിര കൃഷിക്ക് വേണ്ടിയുള്ള ദേശീയ ദൗത്യം.
നിത്യേനയുള്ള കാര്യങ്ങള്‍ നടത്തുന്നതിനായി ദേവസ്വങ്ങൾ പ്രയാസങ്ങള്‍ നേരിടുന്ന ഈ സമയത്ത് അവരുടെ പക്കല്‍ നിന്നും സഹായധനം വാങ്ങിയ നടപടി ശരിയായില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി ഗുരുവായൂര്‍ മാത്രമല്ല, വാസ്തവത്തില്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മിക്ക ക്ഷേത്രങ്ങളും ഇപ്പോള്‍ പട്ടിണിയിലാണ്. എന്നിട്ടും ഒരു കോടി രൂപയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ഇതൊക്കെ ഭക്തജനങ്ങളുടെ പണമാണെന്ന് ഓര്‍മ വേണമെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
ഏപ്രിലിലാണ് അന്നമ്മയും സഹോദരനും അയല്‍വാസികളുമായ എംഎം മാത്യു മരിച്ചത്. അസുഖങ്ങളൊന്നും ഇല്ലാതിരിക്കെയാണ് മാത്യു മരിച്ചത്. റോയിയുടെ മരണത്തില്‍ സംശയങ്ങല്‍ ഉന്നയിച്ചവരില്‍ പ്രധാനിയായിരുന്നു മാത്യു. മാത്യുവിന്‍റെ മരണം നടന്ന് ഒരാഴ്ച്ചക്കുള്ളിലാണ് ടോം തോമസിന്റെ സഹോദരന്റെ മകൻ ഷാജുവിന്റെ ഒരു വയസ്സ് പ്രായമായ മകൾ അൽഫൈനെ മരിക്കുന്നത്. ജനുവരി ന് ഷാജുവിന്റെ ഭാര്യ ഫിലിയും മരിച്ചു. വിവാഹം ഇതിന് ശേഷമാണ് ഷാജുവും ജോളിയും വിവാഹതിരാവുന്നതും ടോം തോമസിന്‍റെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ നീക്കം ആരംഭിക്കുന്നതും. ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെയായിരുന്നു ജോളി സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ നീക്കം നടത്തിയത്. ഇത് അറിഞ്ഞ് അമേരിക്കയില്‍ നിന്ന് നാട്ടിലെത്തിയ ടോം തോമസിന്‍റെ മകന്‍ റോജോ നല്‍കിയ പരാതിയിലാണ് കേസ് അന്വേഷണം പുരോഗമിച്ചത്.
പ്രശസ്‌ത സംവിധായകന്‍ തമ്പി കണ്ണന്താനം അന്തരിച്ചു
ടിപി സെൻകുമാറിന്‍റെ പരാതിയിൽ ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ പിജി സുരേഷ്കുമാറിനെയും, കലാപ്രേമി ബ്യൂറോ ചീഫ് കടവിൽ റഷീദിനെയും പ്രതിയാക്കി
ബി ജെ പി ജയിക്കാത്ത കേരളത്തില്‍ , നിലവില്‍ ബിജെപി നേരിട്ട് മത്സരിക്കുക പോലും ചെയ്യാത്ത വയനാട്ടില്‍ ശ്രീ.രാഹുല്‍ ഗാന്ധി മത്സരിക്കുന്നുണ്ടെങ്കില്‍ അത് ബി ജെ പി യെ തോല്‍പിക്കാനാണെന്ന് ശ്രീ.ജോസഫ് വാഴയ്ക്കന് വാദിക്കാം ,
തിരുവനന്തപുരം: കോവിഡ് ഭീതിയില്‍ ഇറ്റലിയില്‍ കുടുങ്ങിയ മലയാളികളടങ്ങിയ ഇന്ത്യന്‍ സംഘത്തെ തിരിച്ചെത്തിക്കാന്‍ കേന്ദ്രസർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. മാര്‍ച്ച് മാസം അഞ്ചാം തിയതി സിവില്‍ ഏവിയേഷന്‍ ഡയറക്ട്രേറ്റ് പുറത്തിറക്കിയ സര്‍ക്കുലര്‍ പിന്‍വലിച്ചാലേ ഇറ്റലിയില്‍ കുടുങ്ങിയവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനാകൂ എന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടികാട്ടി.
അതേസമയം നിരവധി യുവജന സംഘടനകൾ സെക്രട്ടറിയേറ്റ് പടിക്കൽ പ്രതിഷേധവുമായി എത്തി. പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട യുവാവ് ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷ യുവജന സംഘടനകൾ രംഗത്തെത്തിയിരുന്നു. എബിവിപി, യൂത്ത് കോൺഗ്രസ്, കെ.എസ്.യു, യൂത്ത് ലീഗ് എന്നീ സംഘടനകൾ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധവുമായി എത്തിയത്
വാക്സിനെടുത്ത ലക്ഷം പേരില്‍ ആറ് പേര്‍ക്കാണ് അപൂര്‍വവും ഗുരുതരവുമായ രക്തം കട്ടപിടിക്കല്‍ കണ്ടെത്തിയത്. വളരെ അപൂര്‍വമായാണ് ഇത്തരം പ്രതികൂല സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെങ്കിലും മുന്‍കരുതല്‍ എന്ന നിലയ്ക്ക് വാക്സിന്‍ ഉപയോഗത്തിന് വിലക്ക് ഏര്‍പ്പെടുത്തുകയാണെന്ന് ഫുഡ് ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍ വ്യക്തമാക്കി. വാക്സിന്‍ സ്വീകരിച്ച ശേഷമുണ്ടാകുന്ന രക്തം കട്ടപിടിക്കലിന് നല്‍കുന്ന ചികിത്സ സാധാരണ ചികിത്സയില്‍ നിന്ന് വ്യത്യസ്തമാണെന്ന് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ പറയുന്നു.ആറ് കേസുകളും നും നും ഇടയില്‍ പ്രായമുള്ള സ്ത്രീകളിലാണ് കാണപ്പെട്ടത്.
രണ്ടും കാറുകളും ഓട്ടോയും കൂട്ടിയിടിച്ച് കാറുകള്‍ വയലിലേക്ക് മറിഞ്ഞു
പ്രൊസീഡിംഗ്‌സ് ഓഫ് ദി നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് ഓഫ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.ഗവേഷകര്‍ വംശനാശം സംഭവിച്ച എട്ട് എലികളുടെ ഡിഎന്‍എ സാംപിളുകളുടേതുമായി ഇവയുടെ ഡിഎന്‍എ താരതമ്യം ചെയ്താണ് ഇവ ഗൗള്‍ഡ്‌സ് തന്നെയെന്ന് ഉറപ്പാക്കിയത്.ന് ശേഷം ഓസ്‌ട്രേലിയയില്‍ വംശനാശം സംഭവിച്ച സസ്തനികളില്‍ ശതമാനവും നേറ്റീവ് എലികള്‍ ആണെന്നാണ് ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ബയോളജിസ്റ്റ് ആയ എമിലി റോയ്ക്രാഫ്റ്റ് പറയുന്നത്. വംശനാശം സംഭവിച്ച ഈ എലിയുടെ തിരിച്ചുവരവ് പ്രതീക്ഷ നല്‍കുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയിലെ സാഹചര്യം അതീവ ഗുരുതരമാണ്. സംഘര്‍ഷത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അമിത് ഷാ ആഭ്യന്തര മന്ത്രിസ്ഥാനം രാജിവെക്കണമെന്നും സോണിയ ആവശ്യപ്പെട്ടു. രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്ന് എന്ത് വിവരം സര്‍ക്കാരിന് കിട്ടി. എത്ര പോലീസുകാരെയാണ് വിന്യസിച്ചത്. കലാപം തുടങ്ങിയ ഞായറാഴ്ച ഡല്‍ഹി മുഖ്യമന്ത്രി എവിടെയായിരുന്നു. ഈ സംഭവങ്ങള്‍ നടക്കുമ്പോള്‍ ആഭ്യന്തര മന്ത്രി അമിത് ഷാ എവിടെയായിരുന്നു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി എ.കെ ആന്റണി എന്നിവരും കേരളമന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും എഐസിസി പട്ടികയില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ കെപിസിസി പോഷകസംഘടനാ ഭാരവാഹികളെ പട്ടികയില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. കെപിസിസി ഭാരവാഹിത്വത്തിന്റെ പേരിലാണ് ഇവരെ പട്ടികയില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്.
ഓൺലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ വിദ്യാർത്ഥികൾ സുപ്രിംകോടതിയെ സമീപിക്കുന്നത് ഇന്നലെയാണ്. റിട്ട് ഹർജിയാണ് വിദ്യാർത്ഥികളാണ് നൽകിയിരിക്കുന്നത്. ഓഫ്ലൈനായി പരീക്ഷകൾ നടത്തുമെന്ന സാങ്കേതിക സർവകലാശാലയുടെ തീരുമാനം റദ്ദാക്കണമെന്നും വിദ്യാർത്ഥികൾ ഹർജിയിൽ ആവശ്യപ്പെട്ടു. അന്യ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളും കേരളത്തിലെ എഞ്ചിനീയറിങ് കോളജുകളിൽ പഠിക്കുന്നുണ്ടെന്ന് ഹർജിയിൽ പറഞ്ഞു. തങ്ങളുടെ ജീവൻ വച്ച് കളിക്കരുതെന്നും, മൗലികാവകാശം സംരക്ഷിക്കണമെന്നും വിദ്യാർത്ഥികൾ പറയുന്നു.
നഗരത്തിൽ ഉൾപ്പെടെ വൈദ്യുതി വിതരണം താറുമാറായി. കനത്ത മഴയിലും കാറ്റിലും മരങ്ങൾ ഒടിഞ്ഞും കടപുഴകിയും വീണതോടെ അഗ്നിശമന സേനക്കും തദ്ദേശ സ്ഥാപന പ്രതിനിധികൾക്കും വിശ്രമമില്ലാത്ത ദിനമായിരുന്നു ​വെള്ളിയാഴ്​ച. ജില്ലയിൽ വിവിധ സ്ഥലങ്ങ​ളിൽ വീടുകൾ തകർന്നു. ടൗ​േട്ടാ ചുഴലിക്കാറ്റ്​ മുന്നറിപ്പുള്ളതിനാൽ ശ്രീലങ്കയിൽ നിന്നുള്ള ബാർജുകൾ ഉൾപ്പെടെ ആറ്​ കപ്പലുകൾ കൊല്ലം​ പോർട്ടിൽ നങ്കൂരമിട്ടു. അടിയന്തര സാഹചര്യം പരിഗണിച്ച്​ കലക്​ട്രേറ്റിലും ആറ്​ താലൂക്കുകളിലും കൺട്രോൾ റൂമുകൾ തുറന്നു. ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി. ആൻറിജൻ പരിശോധന നടത്തിയ ശേഷമായിരിക്കും ക്യാമ്പുകളിലേക്ക്​ ആളുകളെ മാറ്റുന്നത്​. നിലവിൽ ​െകാല്ലം താലൂക്കിലെ തൃക്കോവിൽവട്ടം എൻ.എസ്​.എസ്​ യു.പി സ്​കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ പേരെ മാറ്റിപാർപ്പിച്ചു.
വാക്കിന്റെ ശക്തി
റിയാദ് : മക്ക കെഎംസിസി നേതാവും അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനുമായ ഹംസ സലാ () മിന്റെ മയ്യത്ത് മക്കയില്‍ ജന്നത്തുല്‍ മഅല്ലയില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. അസര്‍ നിസ്‌കാരത്തിന് ശേഷം വിശുദ്ധ ഹറമില്‍ നടന്ന മയ്യത്ത് നിസ്‌കാരത്തിലും വന്‍ജനക്കൂട്ടം പങ്കെടുത്തു . മൂന്ന് പതിറ്റാണ്ടിന്റെ പുണ്യഭൂമിയിലെ പ്രവാസ ജീവിതത്തിന് അറുതി വരുത്തി നാട്ടിലേക്ക് തിരിച്ചു പോകാന്‍ മൂന്ന് നാള്‍ ബാക്കി നില്‍ക്കവെയാണ് അല്ലാഹുവിന്റെ അലംഘനീയമായ വിധി തേടിയെത്തിയത്. മക്കയില്‍ ഹറമിനടുത്തുള്ള ലോഡ്ജില്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍ ആയി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. എട്ടാം തിയ്യതി നാട്ടിലേക്ക് പോവാന്‍ ടിക്കറ്റ് കണ്‍ഫേം ആക്കിയിരുന്നു. അസുഖബാധിതനായതിനാല്‍ സ്‌ട്രെച്ചറില്‍ നാട്ടില്‍ കൊണ്ട് പോകാനുള്ള എല്ലാ ഒരുക്കങ്ങളും മുജീബ് പൂക്കോട്ടൂര്‍ പൂര്‍ത്തിയാക്കിയിരുന്നു .നേരത്തെ ജിദ്ദയിലും പിന്നീട് അല്‍നൂര്‍ ആസ്പത്രിയിലും ചികിത്സയിലായിരുന്ന ഹംസ സലാമിന് ഇന്നലെ വൈകീട്ടോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി കീരമുണ്ട് സ്വദേശിയാണ് . ഭാര്യ സീനത്ത് , സദിദ, സബീഹ, സഹബി എന്നിവര്‍ മക്കളാണ്.
ഇന്ത്യക്കാരന്റെ കൊലപാതകം; സൗദിയില്‍ മൂന്നു പേരുടെ തലവെട്ടി
മുകളിലേക്ക് മടങ്ങുക
കേരള തീരപ്രദേശത്തെ കടലിൽ ജൂൺ അർധരാത്രി മുതൽ ജൂലൈ വരെ ദിവസം ട്രോളിങ് നിരോധനം ഏർപ്പെടുത്താനും മന്ത്രിസഭായോഗം തിരുമാനിച്ചു.